Friday, April 25, 2025

തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂർ: തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി’ തലോർ  വടക്കുമുറി സുബ്രഹ്മണ്യ അയ്യര്‍ റോഡ് സ്വദേശി  പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50) ആണ് ഭാര്യ ലിഞ്ചു (36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3നാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. വെട്ടേറ്റ ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും  തൂങ്ങിമരിച്ചനിലയില്‍ ജോജുവിനെ കണ്ടെത്തുകയായിരുന്നു. ഇടുക്കി സ്വദേശിനിയായ ലിഞ്ചു ഒന്നര വര്‍ഷം മുന്‍പാണ് ജോജുവിനെ വിവാഹം കഴിക്കുന്നത്. ജോജുവിന്റെ രണ്ടാമത്തെ വിവാഹവും ലിഞ്ചുവിന്റെ മൂന്നാമത്തെ വിവാഹവുമായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും മുന്‍ വിവാഹ ബന്ധങ്ങളില്‍ മക്കളുമുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments