ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല്, അകലാട് കേന്ദ്രീകരിച്ച് സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. അകലാട് കാട്ടിലപ്പള്ളി ഖത്തീബ് കെ.വി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നിസാർ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി റഫീഖ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ അലി, ഷക്കീർ മുക്കിലപീടികയിൽ, പി.എസ് സക്കരിയ, എൻ നൗഫൽ, ആരിഫ് കണ്ണനൂർ, വിനയൻ നാലാംകല്ല് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി നസീർ മൂത്തേടത്ത് സ്വാഗതവും ട്രഷറർ എ.വി അലി നന്ദിയും പറഞ്ഞു.