Sunday, May 31, 2026

ഗുരുവായൂർ നഗരസഭ പട്ടികജാതി വികസന ഓഫീസ് നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: “മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി” എന്ന മുദ്രാവാക്യവുമായി പട്ടികജാതി വികസന വകുപ്പിൻ്റെ  ആഭിമുഖ്യത്തിൽ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ വാരത്തിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭ പട്ടികജാതി വികസന ഓഫീസ് നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 

എ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ  സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ  ഷൈലജ സുധൻ ,  കൗൺസിലർമാരായ അജിത ദിനേശൻ, സിന്ധു ഉണ്ണി, മുനീറ അഷറഫ് എന്നിവർ പങ്കെടുത്തു. ലീഗൽ കൗൺസിലർ അഡ്വ.ഉത്തര നിയമ ബോധവൽക്കരണ സെമിനാറിന് നേതൃത്വം  നൽകി. പട്ടികജാതി വികസന ഓഫീസർ അഞ്ജിത അശോക് സ്വാഗതവും അക്രെഡിറ്റ് എഞ്ചിനീയർ അമർമണി നന്ദിയും പറഞ്ഞു. ഗുരുവായൂർ മേഴ്സി കോളജ്, പാലുവായ് വിസ്ഡം കോളജ്  എന്നിവിടങ്ങളിൽ നിന്നും അറുപതോളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments