Wednesday, September 23, 2026

കക്ക വാരാൻ പുഴയിലിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു

കൊടുങ്ങല്ലൂർ: ചാപ്പാറയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. ചാപ്പാറ പന്തിരാംപാല കൊളപ്പറമ്പിൽ ബാബു (67) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ പന്തിരാംപാല പുഴയിൽ സുഹൃത്തിനോടൊപ്പം കക്ക വാരുന്നതിനിടയിലാണ് ബാബുവിനെ കാണാതായത്. ഇന്നലെ രാത്രി ആരംഭിച്ച തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments