ചാവക്കാട്: അടുക്കളത്തോട്ടം ഒരുക്കുന്നത്തിനായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ “കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം” പദ്ധതിക്ക് തുടക്കമായി. പി.ടി.എ പ്രസിഡണ്ട് സി.എ അബീന വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി മാത്രം വിദ്യാർത്ഥികൾക്ക് നൽകുന്ന പദ്ധതിയുടെ മുഖ്യപ്രഭാഷണം പ്രധാനധ്യാപിക പി.കെ റംല നിർവഹിച്ചു. രക്ഷിതാക്കളായ ഹാജറ ഇസ്മായിൽ, എ.എച്ച് ശാലിനി, പി.എസ് മുജീബ് റഹ്മാൻ, ഉമ്മു ഹബീബ, എ.എൻ ഷഫ്ന, അഫീഫ സുഹാസ്, സ്കൂൾ ലീഡർ ഉമ്മുൽ ഹയ, കൃഷി പരിപാലകരായ പി.എം ഹനാൻ, എ.എഫ് അബ്ദുള്ള, എം.എസ് ബാസിതലി, സി.എസ് മുഹമ്മദ് ഇർഫാൻ, റിസ നസ്രിൻ, എൻ.എസ് ശ്രേയ, കോ-ഓഡിനേറ്റർ എം.കെ സലീം എന്നിവർ പങ്കെടുത്തു.
‘കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം’ പദ്ധതിക്ക് തുടക്കമായി
RELATED ARTICLES

