Monday, August 24, 2026

സ്‌ത്രീ പീഡന കേസിലും പോക്സോ കേസിലും പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസിൻ്റെ പിടിയിൽ

വാടാനപ്പിള്ളി: 2009 ൽ വാടാനപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്ത സ്‌ത്രീ പീഡന കേസിലും 2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. വാടാനപ്പിളളി ബീച്ച് സ്വദേശി തറയിൽ ബിനീഷി(34)നെയാണ് വാടാനപ്പിള്ളി ഇൻസ്പെക്ടർ ബി.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് കടപ്പുറം കറുകമാടുള്ള വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിൻ്റെ വലയിലായത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി.പി.ഒ എൻ.ആർ സുനീഷ്, സി.പി.ഒ പി.കെ അലി, സി.പി.ഒ ജ്യോതിഷ്, സി.പി.ഒ ഷിജിത്ത് എന്നിവരും  പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments