ഗുരുവായൂർ: ഗുരുവായുരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം. ടി.വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ നടയിൽ വാഹന പൂജക്ക് ശേഷം ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് കെ.എൻ രാധാകൃഷ്ണൻ സ്കൂട്ടറിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന് കൈമാറി. ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡി.എ മാരായ കെ രാധ, പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ വി.സി സുനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഗുരുവായൂരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം
RELATED ARTICLES

