Monday, February 23, 2026

വയനാടിനൊരു കൈതാങ്ങ്; ഡി.വൈ.എഫ്.ഐ വടക്കേകാട് മേഖല കമ്മറ്റി ‘സ്നേഹത്തിൻ്റെ ചായക്കട’ പ്രവർത്തനം ആരംഭിച്ചു 

വടക്കേക്കാട്: ഡി.വൈ.എഫ്.ഐ വടക്കേകാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാടിനൊരു കൈതാങ്ങ് ‘സ്നേഹത്തിൻ്റെ ചായക്കട’ പ്രവർത്തനം ആരംഭിച്ചു.  നാലാംകല്ല് സെൻ്ററിൽ പ്രവർത്തിക്കുന്ന വാലിപറമ്പിൽ സെഫീറിൻ്റെ ടി ഷോപ്പിൽ നടന്ന ചടങ്ങ് എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. മേഖല  സെക്രട്ടറി ഇ.വി ജിതിൻ, പ്രസിഡൻ്റ്  ടി.ജെ അഖിൽ, റിഷിക പ്രമോദ്, സി.പി.എം ലോക്കൽ സെക്രട്ടറി എം ഷംസുദ്ദീൻ, ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര, പി.സി അഖിൽ, അഖിൽരാജ്, നിഷാം മാരാത്ത്, അഖിൽ ജോൺസൻ, ബാഷിൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments