തൃശൂർ: മരത്താക്കര കുഞ്ഞനംപാറയില്‍ ഗ്യാസ് സിലണ്ടര്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. ഒരാള്‍ക്ക് പരുക്കേറ്റു. എറണാകുളം ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വാഹനങ്ങളില്‍ ഇടിച്ചത്. നിറയെ സിലിണ്ടറുകള്‍ ഉണ്ടായെങ്കിലും കാലി കുറ്റികളായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചിലധികം പെട്ടി ഓട്ടോറിക്ഷകള്‍ തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്യാസ് സിലണ്ടര്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്
RELATED ARTICLES

