Sunday, February 16, 2025

എടക്കഴിയൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചാവക്കാട്: എടക്കഴിയൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.വി ഹൈദ്രലി സ്വാതന്ത്ര്യദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുൻ പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സുബൈർ അമ്പലത്ത് വീട്ടിൽ സ്വാഗതവും
ജമാൽ നന്ദിയും പറഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments