Wednesday, February 19, 2025

വയനാടിന് കൈത്താങ്ങായി ചാവക്കാട് മുല്ലത്തറ ജീവകാരുണ്യ സമിതി

ചാവക്കാട്: വയനാടിന് കൈത്താങ്ങായി  ചാവക്കാട് മുല്ലത്തറ ജീവകാരുണ്യ സമിതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമിതി അരലക്ഷം രൂപ നൽകി. ചെക്ക്  നഗരസഭ  ചെയർപേഴ്സൺ ഷീജ  പ്രശാന്തിന് കൈമാറി. സെക്രട്ടറി സി.എൻ പ്രസാദ് ചാപ്പറമ്പ്, ട്രഷറർ എ.വി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. 10 വർഷത്തോളമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്ന സമിതി പ്രളയം, കൊവിഡ് പ്രതിസന്ധികളിലും സഹായം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments