ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു. ക്ഷേത്രം ആൽത്തറയിൽ നിന്ന് നെൽ കതിരുകൾ ക്ഷേത്രത്തിലേക്ക് എത്തിച്ച് മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ലക്ഷ്മീനാരായണ പൂജനടത്തി. പിന്നീട് പൂജിച്ച നെൽക്കതിർ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, മെമ്പർ കെ.കെ ഗോവിന്ദ് ദാസ് എന്നിവർ നേതൃത്വം നൽകി.