Friday, September 20, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എളവള്ളി ശ്രീനാരായണ ഗുരുമന്ദിരം വടക്കും ഭാഗം പൂരാഘോഷ കമ്മിറ്റി ധനസഹായം നൽകി

എളവള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എളവള്ളി ശ്രീനാരായണ ഗുരുമന്ദിരം വടക്കും ഭാഗം പൂരാഘോഷ കമ്മിറ്റി ധനസഹായം നൽകി. സെക്രട്ടറി ടി.വി. ഹരിദാസ് 25,000 രൂപയുടെ ചെക്ക് മുരളി പെരുനെല്ലി എം.എൽ.എക്ക് കൈമാറി. 2019 ലെ പ്രളയകെടുതിയുടെ സമയത്തും 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. പ്രസിഡണ്ട് രാംദാസ് മാസ്റ്റർ, ആലിക്കൽ മോഹനൻ, ബാജി കുറുമ്പുർ, പി.വി പവിത്രൻ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments