Wednesday, February 19, 2025

വയനാടിന് കേരള പ്രവാസി സംഘത്തിന്റെ സ്നേഹസ്പർശം

ചാവക്കാട്: വയനാടിന്റെ പുനരുദ്ധാരണത്തിന്റ ഭാഗമാവാൻ കേരള പ്രവാസി സംഘവും. കേരള പ്രവാസിസംഘം ജനറൽ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ അദ്ദേഹത്തിന്റെ ഒരു മാസത്തെ എം.എൽ.എ പെൻഷൻ തുകയായ 30,000 രൂപ തൃശൂർ ജില്ലാ സെക്രട്ടറി എം.കെ ശശിധരന് കൈമാറി. കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപയും സംഭാവന നൽകി. ചടങ്ങിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലേഖ ജമാൽ, എൻ ബി മോഹനൻ,തൃശൂർ ജില്ല സെക്രട്ടറി എം.കെ ശശിധരൻ, ജില്ല ട്രഷറർ ഹബീബ് റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് മുല്ല, ശ്രീരാജ്, ശാലിനി രാമകൃഷ്ണൻ, ചാവക്കാട് ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, ഏരിയ വൈസ് പ്രസിഡന്റ്‌ വത്സൻ കളത്തിൽ, കുന്നംകുളം ഏരിയ സെക്രട്ടറി അബുബക്കർ മേലേയിൽ, കുന്നംകുളം പ്രവാസി സംഘം പ്രസിഡന്റ്‌ മോഹൻദാസ് ഏലത്തൂർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments