Monday, February 10, 2025

കടപ്പുറം പഞ്ചായത്തിൽ പ്രകൃതിദുരന്തങ്ങളിൽ അടിയന്തര സേവനത്തിന് സന്നദ്ധസേന

കടപ്പുറം: പ്രകൃതിദുരന്തങ്ങളിൽ അടിയന്തരസേവനം ലഭ്യമാക്കാൻ കടപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സന്നദ്ധസേന രൂപവത്കരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത യോഗം ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. മുഹമ്മദ് ഗസ്സാലി മുഖ്യാതിഥിയായി.
യുവജന ക്ലബ്ബ് പ്രതിനിധികൾ, ഓട്ടോ ടാക്‌സി ആംബുലൻസ് ഡ്രൈവർമാർ, ആർ.ആർ.ടി.മാർ, വ്യാപാരി പ്രതിനിധികൾ, ഇലക്‌ട്രീഷ്യന്മാർ, പ്ലംബർമാർ, ബോട്ടുടമകൾ തുടങ്ങിയ വിവിധ മേഖലകളിൽനിന്നുള്ള നൂറിൽപ്പരം പ്രതിനിധികൾ യോഗത്തിൽ പങ്കാളികളായി. സന്നദ്ധസേന അംഗങ്ങൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സി.വി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി.പി. മൻസൂർ അലി, ശുഭാ ജയൻ, മെമ്പർമാരായ പ്രസന്നാ ചന്ദ്രൻ, ഷീജാ രാധാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, എ.വി. അബ്ദുൽ ഗഫൂർ, സമീറാ ശരീഫ്, ടി.ആർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments