ചാവക്കാട്: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ താൽകാലിക ഒഴിവിലേയ്ക്ക് (ഒഴിവ്-1) പി.എസ്.സി അംഗികരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഫോൺ നമ്പറും നൽകണം. ജൂൺ 28 ഉച്ചതിരിഞ്ഞ് 3 മണി വരെയാണ് അപേക്ഷ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് 7907056961 നമ്പറിൽ ബന്ധപ്പെടണം.