Tuesday, October 6, 2026

മാട്ടുമ്മൽ മജ്ലിസുൽ മഹബ്ബക്ക് കീഴിൽ ദാറുൽ ഖുർആൻ ഷീ ക്യാമ്പസിന് തറക്കല്ലിട്ടു

ചാവക്കാട്: കടപ്പുറം മാട്ടുമ്മൽ മജ്ലിസുൽ മഹബ്ബക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന ദാറുൽ ഖുർആൻ ഷീ ക്യാമ്പസിന് തറക്കല്ലിട്ടു. വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ ഐദറൂസി അധ്യക്ഷത വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി നൗഫൽ തങ്ങൾ കീക്കോട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശിഹാബ് ബാഖവി കാങ്കോൽ, ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ്, മൂസ ഫൈസി ചെരിപ്പൂർ മുഹമ്മദ് ഫൈസി മണ്ണാർക്കാട്, സുബൈർ തങ്ങൾ, റസാഖ് ഒരുമനയൂർ, ടി.കെ അബ്ദുസലാം,  ബുഖാറ, ജലാലുദ്ദീൻ ഇബ്നു കോയമ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അൽത്താഫ് റഹ്മാൻ ഹിശാമി സ്വാഗതവും ഹുസൈൻ പുതിയങ്ങാടി നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന ഗ്രാൻഡ് മൗലിദ് മജ്‌ലിസിന് ശാഹേ മദീന ബുർദ സംഘം നേതൃത്വം നൽകി. സൈനുദ്ദീൻ നഈമി വെളിയംകോട് ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് മഹ്റൂഫ് മദനി അൽ ജിഫ്രി തങ്ങൾ കല്ലടിക്കോട് സമാപന പ്രാർത്ഥനക്ക് നേതൃത്വം വഹിച്ചു. ഹിഫ്ള് പഠനം, സിവിൽ സർവീസ് കോച്ചിംഗ് , എഴുത്ത്, പ്രസംഗ പരിശീലനം, ആദർശ പഠനം, ഭാഷ പഠനം, ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, സൗഹൃദ സംവാദങ്ങൾ, മോട്ടിവേഷൻ ആൻഡ് കരിയർ, കൗൺസിലിംഗ്, സോഷ്യൽ ആക്ടിവിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനിംഗ് തുടങ്ങിയവ ഷീ ക്യാമ്പസിലൂടെ നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments