ഒരുമനയൂർ: ഒരുമനയൂർ ഇസ്‌ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ്. നേതൃത്വത്തിൽ ജൈവ അജൈവ മാലിന്യ സംസ്കരണ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് എട്ടാം വാർഡ് ഹരിത കർമ സേനയുമായി സഹകരിച്ചായിരുന്നു ബോധവൽക്കരണം. ഹരിത കർമ സേനയുടെ തൊഴിലിനെ ബഹുമാനിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ക്ലാസ് നൽകി. എൻ.എസ്.എസ് വളണ്ടിയർമാരായ അയിഷ നസ്‌റിൻ, അഫിയ, അയിഷ തസ്‌ലിൻ, അഫ്ന, നെഹല, ഫിൻഹ, ഹരിത കർമ സേന അംഗങ്ങളായ കനക, മങ്ക, പ്രോഗ്രാം ഓഫീസർ പി.എം തജ്‌രി തുടങ്ങിയവർ നേതൃത്വം നൽകി.
ഒരുമനയൂർ ഐ.വി.എച്ച്.എസ് സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം ജൈവ അജൈവ മാലിന്യ സംസ്കരണ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു
RELATED ARTICLES

