Monday, July 27, 2026

ആളൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പോലീസ്

ചാലക്കുടി: വി.ആർ പുരം സ്വദേശിയും ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ.യുമായ പി.എ. സലേഷി(37)നെ കാണാനില്ലെന്ന് പോലീസ്. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ വീട്ടിൽനിന്ന്‌ ജോലിക്കായി ആളൂർ പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ പോയതാണ്. രാത്രി ഒൻപതു മണിയായിട്ടും തിരിച്ചെത്താതായപ്പോൾ സ്റ്റേഷനിലേക്ക് വീട്ടുകാർ വിളിച്ചു. എന്നാൽ, അവിടേക്ക് എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു.
തിരച്ചിൽ നടത്തുന്നതിനിടയിൽ ബൈക്ക് ചാലക്കുടി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്ത് കണ്ടെത്തി. വി.ആർ. പുരം പാലത്തിങ്കൽ അയ്യപ്പന്റെ മകനാണ്.
മൊബൈൽ ഫോൺ സ്വിച്ച്ഡ്‌ ഓഫാണ്. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments