Thursday, June 19, 2025

ജനു ഗുരുവായൂർ ഇനി ഓർമ്മ

ഗുരുവായൂർ: മാതൃഭൂമിയുടെ മുതിര്‍ന്ന ലേഖകന്‍ ജനു ഗുരുവായൂര്‍ (കെ. ജനാര്‍ദനന്‍ ) അന്തരിച്ചു. 72 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമി ദിനപത്രം ഗുരുവായൂര്‍ ലേഖകനായിരുന്നു. മമ്മിയൂര്‍ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കന്‍ ചിറ്റഞ്ഞൂരിലാണ് താമസം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതില്‍ മുഖ്യ പങ്കുവെച്ച പത്ര പ്രവര്‍ത്തകനായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും നഗരത്തിന്റെയും വികസനത്തില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ ഏറെ തുണയായിട്ടുണ്ട്. ഗുരുവായൂരിന്റെ സാമൂഹ്യ സാംസ്‌കാരിക, അദ്ധ്യാത്മിക, രംഗങ്ങളില്‍ നിറവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ഒട്ടനവധി പ്രസ്ഥാനങ്ങളുടെ മുഖ്യ അമരക്കാരനായിരുന്നു. നാല് പതീറ്റാണ്ടായി ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരസമിതിയുടെ ചെയര്‍മാനുമായിരുന്നു.
ഭാര്യ : ഈശ്വരി (റിട്ട . അധ്യാപിക ഒരുമനയൂര്‍ എ.യു.പി. സ്‌കൂള്‍) ‘ സുവര്‍ണ. മകളും മനോജ് മരുമകനുമാണ്.
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഗുരുവായൂര്‍ കോമത്ത് വീട്ടുവളപ്പില്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments