Saturday, April 26, 2025

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ മൂന്നു പേർ വയനാട്ടിൽ പിടിയില്‍

വയനാട്: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ മൂന്നു പേർ പിടിയില്‍. തളിക്കുളം, കൊപ്പറമ്പില്‍ കെ.എ സുഹൈല്‍(34), കാഞ്ഞാണി ചെമ്പിപറമ്പില്‍ സി.എസ് അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ് ശിഖ(39) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി മദ്യവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണിവര്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ച ഡി.എല്‍. 1 സി.ടി 4212 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments