ചാവക്കാട്: കടപ്പുറം വട്ടേക്കാട് ശൈഖ് ബർദാൻ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ചക്ക് ഇന്ന് തുടക്കം. രാവിലെ ഒമ്പതിന് ആദ്യ കാഴ്ചയും ഉച്ചതിരിഞ്ഞ് മൂന്നിന് മുത്തുണ്ണി തങ്ങൾ നഗറിൽനിന്ന് താബൂത്ത് കാഴ്ചയും പുറപ്പെടും. പത്തിലേറെ നാട്ടുകാഴ്ചകൾ വിവിധഭാഗങ്ങളിൽനിന്ന് പുറപ്പെട്ട് ജാറത്തിലെത്തും. നാളെ രാവിലെ പത്തിന് ആലുപറമ്പ് പള്ളിയിൽനിന്ന് പുറപ്പെടുന്ന കൊടികയറ്റ കാഴ്ച 12-ഓടെ ജാറത്തിലെത്തി കൊടിയേറ്റം നടത്തും. തുടർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് 20-ലേറെ നാട്ടുകാഴ്ചകൾ ജാറം അങ്കണത്തിലെത്തും.