Friday, September 20, 2024

ചൊവ്വന്നൂർ ആംബുലൻസ് അപകടം; മരിച്ച ചാവക്കാട് സ്വദേശികളായ ദമ്പതികളുടെ കബറടക്കം കല്ലു ബ്ലാങ്ങാട് ജുമാമസ്ജിദിൽ നടക്കും

കുന്നംകുളം: ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കബറടക്കം ഇന്ന് നടക്കും. ചാവക്കാട് കടപ്പുറം മാട്ടുമ്മൽ സ്വദേശി ഇളയേടത്ത് പുത്തന്‍വീട്ടില്‍ ഫദലുൽ ആബിദ് (38), ഭാര്യ ഫെമിന എന്നിവരുടെ കബറടക്കം ചാവക്കാട് കല്ലു ബ്ലാങ്ങാട് ജുമാമസ്ജിദിലും ഫെമിനയുടെ ബന്ധു റഹ്മത്തിന്റെ കബറടക്കം മരത്തംകോടുമാണ് നടക്കുക.

വീഡിയോ വാർത്ത കാണാം

ഇന്ന് പുലർച്ചെ 1.30 ഓടെ ചൊവ്വന്നൂർ എസ്‌.ബി.ഐ ബാങ്കിന്‌ സമീപത്ത്‌ നടന്ന അപകടത്തിലാണ് മൂന്നുപേരും മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വരികയായിരുന്ന അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. മരത്തം കോടാണ് ആബിദിൻ്റെ ഭാര്യ വീട്. ഇവിടെ നിന്നാണ് ഇവർ ആംബുലൻസിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിയുകയായിരുന്നു. അപകടത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ ശുഹൈബ്, മരത്തംകോട് സ്വദേശി ഫാരിസ്, നീര്‍ക്കാട് സ്വദേശി രായമരക്കാര്‍ വീട്ടില്‍ സാദിഖ് എന്നിവർക്ക് പരിക്കേറ്റിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments