ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തില്‍ ഹാര്‍ബര്‍ തോട് സംരക്ഷണത്തിനും പാലംകടവ് നടപ്പാലത്തിന് സമീപം സ്ലൂയിസ് നിര്‍മ്മിക്കുന്നതിനുമായി 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഇറിഗേഷന്‍ വകുപ്പ് ജനറല്‍ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഉപ്പുവെള്ളം കയറി പ്രയാസപ്പെടുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നല്‍കിയ എൻ.കെ അക്ബർ എം.എൽ.എ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവായത്.
ഹാര്‍ബര്‍ തോട് സംരക്ഷണത്തിനും പാലംകടവ് നടപ്പാലം സ്ലൂയിസ് നിര്‍മ്മാണത്തിനുമായി 50 ലക്ഷം രൂപ അനുവദിച്ചു
RELATED ARTICLES

