Monday, June 15, 2026

ദാഹമകറ്റാൻ തണ്ണീർപന്തലൊരുക്കി എസ്.എഫ്.ഐ പ്രവർത്തകർ

കുന്നംകുളം: എസ്.എഫ്.ഐ പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരത്തംകോട് ഗവ: ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും വേണ്ടി തണ്ണീർപ്പന്തൽ ഒരുക്കി. എസ്.എഫ്.ഐ വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് പി.എസ് സുബില ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ പന്നിത്തടം ലോക്കൽ പ്രസിഡന്റ് എ.ജെ അഭിജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ പന്നിത്തടം ലോക്കൽ സെക്രട്ടറി കെ.എം അൻഷാദ്, എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.പി അഭിനാബ്, പി.എസ് ശരത്ത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments