Friday, June 26, 2026

ബസ്സിടിച്ച് അതിഥി തൊഴിലാളി മരിച്ചു

കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ സ്വകാര്യ ബസിടിച്ച് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ കൊൽക്കത്ത സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെ പന്ത്രണ്ട് സെൻ്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ‘108’ ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

RELATED ARTICLES
- Advertisment -

Most Popular

Recent Comments