ഗുരുവായൂർ: തൊഴിയൂർ റഹ്മത്ത് സ്‌കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ എടപ്പാൾ സ്വദേശി കണ്ടംകുളത്ത് വീട്ടിൽ ഷൈജു(35), വളയംകുളം സ്വദേശി നാടിപറമ്പിൽ വീട്ടിൽ പവിൻ(33)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.