Friday, June 13, 2025

എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

എരുമപ്പെട്ടി:  മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഷഫാഹാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

സർക്കിൾ ന്യൂസ് ബ്യൂറോ. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ഷഫാഹ് എരുമപ്പെട്ടിയിൽ എത്തിയത്. ചെറു ചക്കി ചോലയിൽ കുളിക്കാനിറങ്ങി ചെളിയിൽ താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ  ഷഫാഹിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments