Wednesday, February 19, 2025

മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥി മരിച്ചു

ചാവക്കാട്: മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങിത്താഴ്ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥി മരിച്ചു. തിരുവത്ര ചെങ്കോട്ട തെണ്ടംപിരി ഷാഹുവിന്റെ മകൻ ഷെബിനാ(15)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ ഷെബിൻ മുങ്ങിത്താഴുകുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് വിദ്യാർത്ഥിയെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments