Wednesday, February 12, 2025

മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

ദില്ലി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായി. വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനും സ്തുത്യർഹ സേവനത്തിനുള്ല പുരസ്കാരം ലഭിച്ചു. കുര്യാക്കോസ് വിയു, പിഎ മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി കെ, സജീവൻ പി സി,സജീവ് കെകെ, അജയകുമാർ വി നായർ, പ്രേംരാജൻ ടിപി, അബ്ദുൾ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്കാരത്തിന് അർഹരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments