പുന്നയൂർക്കുളം: അണ്ടത്തോട് സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.വാർഡ് മെമ്പർ പി.എസ്. അലി ഉദ്‌ഘാടനം ചെയ്തു. എ.കെ. മുക്താർ അധ്യക്ഷത വഹിച്ചു.പ്രധാനഅധ്യാപിക ജീജ ടീച്ചർ, ക്ലബ്ബ് പ്രതിനിധികളായ ഫിറോസ്, ലാലു, മുസ്തഫ പുതുപറമ്പിൽ, ആഷിക് മടപ്പൻ, സജീൽ തങ്ങൾപടി, റാഷിമോൻ, ജാസിം കുന്നംബത്ത്, ഫാസിൽ, കെബീർ ചാലിൽ, എസ്.എസ്.ജി. കൺവീനർ നാസർ, സ്കൂൾ അധ്യാപകരായ സൈഫുന്നീസ, ബൽക്കീസ്, ശ്രീകാന്ത്, ഷിബി, സബിത, മിനി, റഹീന തുടങ്ങിയവർ സംബന്ധിച്ചു.
