ഗുരുവായൂർ: ദേശീയ പാത നിർമാണത്തിലെ ക്രമക്കേടില്‍ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 2006- 12 കാലഘട്ടത്തിൽ ദേശീയ പാത നിർമിച്ചതിൽ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുളളത് .എന്നാൽ ദേശീയ പാത ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തില്ല. ഇതിനായി പ്രോസിക്യൂഷൻ അനുമതി സിബിഐയ്ക്ക് കിട്ടിയില്ല. നിർമാണത്തിന് ദേശീയ പാത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പത്തുദിവസം മുമ്പാണ് കുറ്റപത്രം നൽകിയത്. സബ് കോൺട്രാക്റ്റിലൂടെയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് അറ്റകുറ്റപ്പണിക്ക് കരാർ കിട്ടിയത്, ടാറിങ്ങിലടക്കം വീഴ്ചയുണ്ടായി, നിശ്ചിത നിലവാരത്തിലുളള കനം ടാറിങ്ങിലില്ല, അതിനാലാണ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.2020ൽ ആണ് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.റോഡ് ടാർ ചെയ്തത് കനം കുറച്ചണ്. റോഡ് ടാർ ചെയ്യേണ്ടത് 22.5സെന്‍റി മീറ്റർ കനത്തിലായിരുന്നു. എന്നാല്‍ ടാർ ചെയ്തത് 17-18 സെന്‍റി മീറ്റർ കനത്തിൽ മാത്രമാണ്. സർവീസ് റോഡുകളും മോശം നിലവാരത്തിൽ നിർമിച്ചു
അഴിമതിയിൽ ദേശീയപാത അതോറിറ്റിയിലെ ഉന്നതോദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടെങ്കിലും, പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയില്ല.