ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. ഏഴ് വയസുകാരനായ പുതുച്ചേരി സ്വദേശിയായ കുട്ടിക്കും പിതാവിനും തമിഴ്നാട് സ്വദേശിയായ ഭക്തനും കടിയേറ്റു. കിഴക്കെനടയില്‍ മൂന്നിടത്തായാണ് നായ്ക്കള്‍ ഭക്തരെ ആക്രമിച്ചത്. കൊയിലാണ്ടി മാവുത്തിപുറത്തോട് അഭിഷേക്, പാലക്കാട് ചെങ്ങരക്കാട്ടില്‍ രമാദേവി, ചെന്നൈ ബജാജ് അപ്പാര്‍ട്ട്മെന്റില്‍ വെങ്കട്ട്, ചെങ്ങന്നൂര്‍ കല്ലിശേരി ചന്ദ്രമോഹനന്‍ പിള്ള, പുതുച്ചേരി തിലാസ്പെട്ട് സ്വദേശികളായ മഹേഷ്, ഏഴു വയസുകാരൻ റിതീഷ് , മലപ്പുറം പുളിക്കല്‍ സിതാര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10നും ഉച്ചക്ക് 1.30നുമാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. കോഫി ഹൗസിന് സമീപവും സത്രം ഗേറ്റിന് സമീപത്തുമായിരുന്നു സംഭവം. പരിക്കേറ്റവര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ തേടി.
പിന്നീട് ഇവരെ തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.