ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയം “വളയൽ” സമരം നടത്തി. ബി.ജെപി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. സുഭാഷ് മണ്ണാരത്ത്, ശോഭാ ഹരിനാരായണൻ, കെ.സി വേണുഗോപാൽ, പ്രബീഷ് തിരുവെങ്കിടം, ബാബു തൊഴിയൂർ, സുജയൻ മമ്പുള്ളി, നിധിൻ മരകാത്ത്, സിദ്ധാർത്ഥൻ ചെറുപറമ്പിൽ, അർജുൻ എടക്കര, ഗോകുൽ ആൽത്തറ, മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, ജിതീഷ് കാവീട്, ടി.ജി ഷാജികുമാർ, ദിലീപ് വടക്കേക്കാട്, ബിനീഷ് പുന്നയൂർ, സുമേഷ് കടിക്കാട്, കിരൺ തൃപ്പറ്റ് എന്നിവർ സംസാരിച്ചു.