കടപ്പുറം: ജലക്ഷാമം രൂക്ഷമായ ഈ മേഖലയിൽ കടപ്പുറം പഞ്ചായത്ത് എട്ടാം വാർഡ് കെട്ടുങ്ങലിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ദിവസങ്ങളായി വെളളം പാഴായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. റോഡിനടിയിലൂടെ കടന്നുപോകുന്ന പൈപ്പാണ് ഇവിടെ പൊട്ടിയിട്ടുള്ളത്. നാട്ടുകാർ വിവരം വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചുവെങ്കിലും ഇതുവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല.