Saturday, July 12, 2025

ദമ്മാമില്‍ വാഹനാപകടം; തളിക്കുളം സ്വദേശിയായ യുവതി മരിച്ചു

ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിൻ്റെ മകൾ ഫര്‍ഹാന ഷെറിന്‍ (18) ആണ് മരിച്ചത്. സിദ്ധീഖ് ഹസൈനാറിന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖ്, ഭാര്യ, മറ്റു രണ്ടു കുട്ടികള്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ കുടുംബം, വിസ പുതുക്കുന്നതിനായി ബഹ്‌റൈനിലെ അതിര്‍ത്തിയിലേക്കു പോയി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments