കടപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച കടപ്പുറം ഗവ. ഹൈസ്കൂളിന് ഉപഹാരം നൽകി. 1987 എസ്.എസ്.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇന്ന് ഉപഹാരം നൽകിയത്. ജമാൽ അറക്കൽ, ഷറഫുദ്ധീൻ മുനക്കകടവ്, എം.ബി റഷീദ്, പി.എസ് ഹുസൈൻ, പി.എം മുഹമ്മദലി എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് രാജി ടീച്ചർ, സുഭാഷ് മാസ്റ്റർ, റംല ടീച്ചർ, മുബാറക് മാസ്റ്റർ എന്നിവർ സംസാരിച്ചു
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം; കടപ്പുറം ഗവ. ഹൈസ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം
RELATED ARTICLES

