വടക്കേക്കാട്: നാലാംകല്ല് പെട്രോൾ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. വൈലത്തൂർ ഭാഗത്ത് താമസിക്കുന്ന ജയന്തി(24)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കേക്കാട് നാലാംകല്ലിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
RELATED ARTICLES

