Friday, November 22, 2024

സവർക്കരിൻ്റെ പേരിൽ വീണ്ടും വിവാദത്തിന് തിരി കൊളുത്തി അഖില ഭാരത് ഹിന്ദു മഹാസഭ; ഗാന്ധിയല്ല ഗോഡ്‌സെയാണ് യഥാർത്ഥ ഹീറോയെന്നും, ഗാന്ധി വധം ശരിയായ നടപടിയായിരുന്നുവെന്നും ഹിന്ദു മഹാസഭ

തൃശ്ശൂർ: സവർക്കരിൻ്റെ പേരിൽ വീണ്ടും വിവാദത്തിന് തിരി കൊളുത്തി അഖില ഭാരത് ഹിന്ദു മഹാസഭ. പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് ദേവസ്വം കുട മാറ്റത്തിനായി ഉപയോഗിക്കാൻ തയ്യാറാക്കിയ സവർക്കർ കുടകൾ ചില മത തീവ്രവാദികളുടെയും, കമ്മ്യൂണിസ്റ്റ് ഭരണം നേതൃത്വത്തിൻ്റെയും ഇംഗിതത്തിന് വഴങ്ങി ഉപേക്ഷിക്കേണ്ടി വന്നത് പ്രതിഷേധാർഹമാണെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാ കുമാർ ശർമ തൃശൂരിൽ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് സവർക്കർ ജിയെ പഠിക്കട്ടെ ദേശസ്നേഹം വളരട്ടെ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമായി സവർക്കറുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഒരു ലക്ഷം നോട്ട് ബുക്കുകളും കുടകളും ബാഗുകളും വിതരണം ചെയ്യാൻ ഒരുങ്ങുന്നതെന്നും മുന്നാകുമാർ പറഞ്ഞു. ഗാന്ധി നടത്തിയ പ്രവർത്തനങ്ങൾ മുഴുവനും തെറ്റായിരുന്നുവെന്നും ഗോഡ്സെ നടത്തിയ പ്രവർത്തനങ്ങളാണ് ശരിയെന്നും ആയതുകൊണ്ടുതന്നെ സവർക്കർ ആണ് യഥാർത്ഥ ഹീറോയെന്നും മുന്നാകുമാർ അഭിപ്രായപ്പെട്ടു. ഇന്ത്യയെയും പാകിസ്താനെയും വേർത്തിരിച്ചത് ഗാന്ധിയും നെഹ്റുവും ആയിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ രക്ഷിക്കാൻ ഗാന്ധിയുടെ വധം ശരിയായ നടപടിയായിരുന്നുവെന്നും മുന്നാ കുമാർ പറഞ്ഞു .സംസ്ഥാനത്ത് വലിയതോതിൽ ലൗ ജിഹാദ് നടക്കുന്നതായും മുസ്ലിം വിഭാഗം ഇതര മതസ്ഥരെ വിവാഹം ചെയ്ത തീവ്രവാദത്തിന് ഉപയോഗിക്കുന്നുവെന്നും തുടർച്ചയായി ആരോപണം ഉയർത്തിയതോടെ മാധ്യമപ്രവർത്തകർ ചോദ്യശരങ്ങളും ഉയർത്തി. സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും ഉന്നയിച്ചിട്ടും ഹിന്ദു മഹാസഭ പ്രവർത്തകർ ലൗജിഹാദ് അടക്കമുള്ള കാര്യങ്ങൾ ഉയർത്തി കാണിക്കുന്നത് സംസ്ഥാനത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞതോടെ ഹിന്ദു മഹാസഭ പ്രവർത്തകരും മാധ്യമപ്രവർത്തകരും തമ്മിൽ വാദപ്രതിവാദങ്ങൾ ഉയർന്നു. തെളിവുകൾ പോലും നിരത്താതെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും മാധ്യമപ്രവർത്തകർ പറഞ്ഞതോടെ നിയന്ത്രണംവിട്ട പ്രവർത്തകർ തെളിവുകൾ നിരവധിയാണ് ഉള്ളതെന്നും വാദിക്കാൻ തുടങ്ങി. തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാനാകാതെയാണ് പ്രവർത്തകർ ഇറങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments