Monday, August 24, 2026

പുതിയ ബസ് ഷെഡ്ഡും നവീകരിച്ച വാഷ് ഏരിയയും ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പുതിയ ബസ് ഷെഡ്ഡും നവീകരിച്ച വാഷ് ഏരിയയും ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, എ സായിനാഥന്‍, കൗണ്‍സിലര്‍മാരായ അജിത ദിനേശന്‍, ജ്യോതി രവീന്ദ്രനാഥ്, സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ എം.എം രാധാകൃഷ്ണന്‍, പ്രധാന അദ്ധ്യാപിക റൂബി ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്‍റ് പ്രസീത മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments