Wednesday, March 26, 2025

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പ്: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജേതാക്കൾ

ഗുരുവായൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡി ബിൽഡിങ് മത്സരത്തിൽ 76 പോയിന്റുകൾ നേടി ആതിഥേയരായ  ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ചാംപ്യൻമാരായി.  ശ്രീകൃഷ്ണയിലെ ലിയോ (80 കിലോ വിഭാഗം), മുഹമ്മദ് ബിലാൽ (90കിലോ), ഇൻഫെൻ (90 പ്ലസ്) എന്നിവർ സ്വർണം നേടിയപ്പോൾ മാഹിർ അലി (60 കിലോ), അശ്വിൻ വാരിയർ (90 പ്ലസ്) എന്നിവർ വെള്ളി മെഡൽ നേടി. 42 പോയിന്റോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും 38 പോയിന്റോടെ എം.ഇ.എസ് വളാഞ്ചേരി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അർജുന അവാർഡ് ജേതാവ് ടി.വി പോളി, കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ് ബിജോയ് എന്നിവർ സമ്മാനങ്ങൾ നൽകി. ഡോ. കെ.എസ് ഹരിദയാൽ, ക്യാപ്റ്റൻ രാജേഷ് മാധവൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments