ഓച്ചിറ (കൊല്ലം): വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയിൽ സലിം – സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്.

