Thursday, May 7, 2026

കടപ്പുറം വട്ടേക്കാട് മുസ്ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി

കടപ്പുറം: വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന വട്ടേക്കാട് അമ്പലത്ത് വീട്ടിൽ മുഹമ്മുവും കുടുംബവും
മുസ്ലിം ലീഗിൽ ചേർന്നു. വട്ടേക്കാട് മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം.എ അബൂബക്കർ ഹാജി ഷാൾ അണിയിച്ചു. അഹമ്മുവിന്റെ മകൻ അനസ്സിനെ കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് തോട്ടുങ്ങൽ ഷാൾ അണിയിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.പി മൻസൂർ അലി, മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റി ഭാരവാഹികളായ ആർ.എൻ അബ്ദുൽ ഖാദർ, വി.ടി കലാം, എ.വി അൻവർ, എ.വി ഷംസു, ഹൈദരാലി ചേറ്റുവപാടം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments