Saturday, June 13, 2026

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ്; 18 പേര്‍ ചാവക്കാട് നഗരസഭാ പരിധിയിയിലുള്ളവർ

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ ചാവക്കാട് നഗരസഭാ പരിധിയില്‍ നിന്നുള്ളവരാണ്. മൂന്ന് പേർ തൈക്കാട് സ്വദേശികളും രണ്ടുപേർ വീതം ഗുരുവായൂര്‍, പുന്നയൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും ഒരാൾ കുന്നംകുളം സ്വദേശിയുമാണ് ആകെ 64 പേരെയാണ് താലൂക്ക് ആശുപത്രിയില്‍ ഇന്ന് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി മേഖലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ വലിയ രീതിയിൽ വർധിച്ചു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments