Friday, September 20, 2024

കടപ്പുറം തൊട്ടാപ്പിൽ കുടുംബശ്രീ ഗ്രൂപ്പിന്റെ വാഴകൃഷി വിളവെടുപ്പ്

കടപ്പുറം: കടപ്പുറം പഞ്ചായത്ത് 14ാം വാർഡ് കുടുംബശ്രീ മഫാസ് സംഘകൃഷി ഗ്രൂപ്പിൻ്റെ വാഴകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി.വി. ഉമ്മർ കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. മഫാസ് ജെ.എൽ.ജി സംഘകൃഷിയിലെ അംഗങ്ങായ ഹൈറുന്നീസ അലി, മൈമൂന അമീർ, കമലു താവേറ്റി, റുക്കിയ സിദ്ധീഖ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. കുടുംബശ്രീ ചെയർ പേഴ്സൺ ഹൈറുന്നീസ അലി ,ഗ്രൂപ്പ് ലീഡർ മൈമൂന അമീർ ,ആശാ വർക്കർ ഷെഹീറ അബ്സർ സംബന്ധിച്ചു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments