തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രിയുമായി സമ്പർക്കത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ എന്നിവരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളളയും നിരീക്ഷണത്തില്‍ പ്രവേശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗങ്ങളും മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലായി. വെള്ളിയാഴ്ച നടന്ന സിപിഎം സെക്രട്ടറിയേറ്റിൽ ധനമന്ത്രി തോമസ്ഐസക് പങ്കെടുത്തിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.കെ.ശൈലജയും ഇ.പി.ജയരാജനും നിരീക്ഷണത്തിൽ
RELATED ARTICLES

