Tuesday, February 11, 2025

അമ്മയും മക്കളും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ച നിലയില്‍; ഇളയ കുട്ടി മരിച്ചു

കണ്ണൂർ: പയ്യാവൂരില്‍ അമ്മയെയും മക്കളെയും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ച നിലയില്‍ കണ്ടെത്തി. രണ്ടര വയസുള്ള ഇളയ മകൾ അൻസീല (11) മരിച്ചു. അമ്മ പയ്യാവൂർ പൊന്നും പറമ്പിൽ സ്വപ്ന മൂത്ത മകൾ അൻസീന (13) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നു രാവിലെയാണ് സംഭവം. പയ്യാവൂരില്‍ ടെക്സ്റ്റയില്‍സ് സ്ഥാപനം നടത്തുന്ന യുവതിയുടെ ഭര്‍ത്താവ് ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ്. പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇവര്‍ക്ക് കടബാധ്യതയുണ്ടായിരുന്നതായി പറയപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments