Tuesday, November 24, 2026

കനോലി കനാൽ തീരത്തെ അനധികൃത കൈയേറ്റം പൊളിച്ചു നീക്കി

വാടാനപ്പള്ളി: കണ്ടശ്ശാംകടവ് കനോലി കനാൽ തീരത്തെ അനധികൃത കൈയേറ്റം ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി. മണലൂർ പഞ്ചായത്തിലെ പഴയ ഓട്ടുകമ്പനിക്ക് വടക്കുഭാഗത്താണ് പുഴ കൈയേറി സ്ഥലം സ്വന്തമാക്കിയിരുന്നത്. സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന പത്ത് സെന്റിലധികം ഭൂമിയാണ് ഇറിഗേഷൻ തൃശൂർ സബ് ഡിവിഷന്റെ നേതൃത്വ ത്തിൽ തിരിച്ചുപിടിച്ചത്. പരിസ്ഥിതിലോല മേഖലയായ സി ആർ ഇസഡ് പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്തെ കൈയേറ്റം നിയമങ്ങൾ ലംഘിച്ചായിരുന്നു. പുഴ കൈയേറി മണ്ണിട്ട് ഉയർത്തിയ സ്ഥലം കെട്ടിയെടുത്തതിനെ തുടർന്ന് സി പി ഐ പ്രവർത്തകർ അവിടെ കൊടികുത്തി സമരം നടത്തുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കയ്യേറ്റം പൊളിച്ചുമാറ്റിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments