Wednesday, February 12, 2025

കടപ്പുറം വട്ടേക്കാട് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട്: കടപ്പുറം വട്ടേക്കാട് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വട്ടേക്കാട് ബാഫഖി തങ്ങൾ റോഡിൽ തോട്ടുങ്ങൽ വീട്ടിൽ ഷിയാസി(26)നേയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി വീട്ടിലെ മുറിയിൽ ഉറങ്ങാൻ കിടന്ന ഷിയാസ് ഇന്ന് രാവിലെ 11 മണിയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുറിക്കകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം അഞ്ചങ്ങാടി പി എം മൊയ്തീൻ ഷാ മെമ്മോറിയൽ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments