Friday, September 20, 2024

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ച് ഒപ്പം കഴിഞ്ഞ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി; ഗർഭിണിയായ പെൺകുട്ടിയെ വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു

ചേലക്കര: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ച് ഒപ്പം കഴിഞ്ഞ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. ഗർഭിണിയായ പെൺകുട്ടിയെ വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു. എളനാട് തേക്കിൻകാട് കോളനിയിൽ ശ്രീരാജ് (20) എന്നയാളെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് പഴയന്നൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവരും ആരുമറിയാതെ ക്ഷേത്രത്തിൽ മാലയിട്ട് ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഗർഭിണിയായിരുന്ന പെൺകുട്ടിയെ വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു. അറസ്റ്റു ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments